ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതി ജഡ്ജിക്കെതിരേ വ്യാജ പരാതി അയച്ച സംഭവത്തിലാണ് ഡല്‍ഹി സിബിഐ നന്ദകുമാറിനെതിരേ കേസെടുത്തത്. ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നന്ദകുമാറിനെതിരായ എഫ്ഐആര്‍ സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. 2008-ല്‍ പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പേരില്‍, അന്നത്തെ അഭിഭാഷകനായിരുന്ന ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീമിനെതിരേയാണ് നന്ദകുമാര്‍ സുപ്രീം കോടതിയില്‍ വ്യാജ പരാതി നല്‍കിയത്.
Comments