ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലി പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോഗോളിടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും സൂപ്പര്‍ സ്ട്രൈക്കര്‍ ബലോട്ടെല്ലിയുടെ ഗോളില്‍ ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു.
അറീന ആമസോണിയയില്‍ നടന്ന മത്സരത്തില്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ മാര്ക്കിസോയിലൂടെ ഇറ്റലി ആദ്യ ഗോള്‍ നേടി. എന്നാല്‍ രണ്ടു മിനുട്ടിനുള്ളില്‍ റൂണിയുടെ ക്രോസ് ഗോള്‍ വലയിലത്തെിച്ച് സ്റ്റുര്ഡിച്ച് ഇംഗ്ലണ്ടിന്‍്റെ സമനില ഗോള്‍ നേടി.
രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിലായിരുന്നു ഇറ്റലിയുടെ വിജയഗോള്‍. ബലോട്ടെല്ലി സുന്ദരമായ ഒരു ഹെഡറിലൂടെ ഇംഗ്ലണ്ടിന്‍്റെ വല ചലിപ്പിക്കുകയായിരുന്നു. ലീഡ് നേടിയതോടെ കളിയുടെ വേഗം കുറച്ച ഇറ്റലി പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇംഗ്ലണ്ട് സൂപ്പര്‍താരം വെയ്ന്‍ റൂണി അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചപ്പോള്‍ മധ്യനിരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്റ്റീവന്‍ ജെറാഡിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഒരു തുറന്ന അവസരവും റൂണിയുടെ കാലില്‍ നിന്ന് പാഴായിപ്പോയി.
Comments