സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളെ അനുകരിച്ച് കശ്മീരിലെ മുസ്ലീങ്ങളോട് ഇന്ത്യക്കെതിരെ ജിഹാദ് നടത്താന്‍ അല്‍ ഖ്വെയ്ദ ആഹ്വാനം. അല്‍ ഖ്വെയ്ദയുടെ പാകിസ്താന് വിഭാഗം മേധാവി മൗലാന അസിം ഉമറിന്റെ വീഡിയോ സന്ദേശത്തിലാണ് ആഹ്വാനം. കശ്മീരിനെ സ്വതന്ത്രമാക്കാന്‍ അഫ്ഗാനിസ്താനില്‍ നിന്ന് ഒരു പറ്റം ആളുകള്‍ എത്തുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. 2010ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമറിന്റെ സന്ദേശമുള്ളത്. നിയന്ത്രണരേഖയ്ക്കിരുവശവുമുള്ള മുഴുവന്‍ മുസ്ലീങ്ങളോടുമാണ് ആയുധമെടുത്ത് പോരാടാന്‍ ഉമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments