ബോളിവുഡ് നടിയും ഐപിഎല്‍ പഞ്ചാബ് ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകന് നെസ് വാഡിയയ്ക്കെതിരേ നല്കിയ പീഡനക്കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മേയ് 30ന് ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ നടന്ന മത്സരത്തിനിടെ ഗാലറിയില്‍ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. നെസിന്റെ അമ്മയ്ക്കായി ബുക്ക് ചെയ്ത കസേരയില്‍ പ്രീതിയുടെ സുഹൃത്താണ് ഇരുന്നത്. ഇതിനാല്‍ അമ്മയ്ക്ക് 20 മിനിറ്റോളം കാത്തുനില്ക്കേണ്ടിവന്നു. ഇതാണ് നെസിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും ഏറെനേരം വാഗ്വാദത്തിലേര്‍പ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന് പോലീസ് അറിയിച്ചു.
Comments