കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണം. എസ്ഐ ഇടപെട്ട് പിടിച്ച അനധികൃത പാറക്കല്ല് കയറ്റിയ നാല് ലോറികളില്‍ രണ്ടെണ്ണം എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിട്ടയച്ച സംഭവത്തിലാണ് അന്വേഷണം. ശനിയാഴ്ച വൈകിട്ടാണ് എസ്ഐ ലോറികള്‍ പിടിച്ചത്. തുടര്‍ന്ന് എസ്പി ഇടപെട്ട് രണ്ടു ലോറികള്‍ വിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എസ്ഐ ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു.
Comments