മാധ്യമ പ്രവര്‍ത്തകയും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്ത അനിതാ പ്രതാപ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. ഇപ്പോള്‍ ടോക്കിയോയിലാണ് അനിതാ പ്രതാപ് ഉള്ളത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചുവെന്ന് കാട്ടിയുള്ള ഇ-മെയില്‍ സന്ദേശം അനിത നേതാക്കള്‍ക്ക് അയച്ചു. അനിത പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളുമുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയില്‍ കൂടിയ എഎപിയുടെ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിലെ നേതാക്കള്‍ക്കുള്ള ചുമതലകള്‍ നല്‍കിയത്. സാറാജോസഫിനെ യോഗത്തില്‍ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments