ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ ക്ഷണം.ജൂലൈ 13-നു റിയോ ഡി ഷാനെയ്റോയില് നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് സഖ്യത്തില്‍ ഉള്‍പ്പെടുന്നത്.എല്ലാവര്ക്കും കത്തുകള്‍ അയച്ചിട്ടുണ്ട്.
ജൂലൈ 15 മുതല്‍ 17 വരെ ബ്രിക്സ് ഉച്ചകോടി ബ്രസീലില്‍ ചേരുകയാണ്. ഇതിനു മുന്നോടിയായി 13-ന് എത്താനാണ് ബ്രസീലിയന്‍ പ്രസിഡന്റ് ക്ഷണിച്ചിരിക്കുന്നത്.
Comments