കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ഷീലാ ദീക്ഷിതിനോട് രാജി ആവശ്യപ്പെട്ടത്. രാജസ്ഥാന്, ത്രിപുര, ഗുജറാത്ത്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോടും കേന്ദ്രം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വമിയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. രാജി വയ്ക്കണമെന്ന ആവശ്യം ഗവര്‍ണ്ണര്‍മാര്‍ നിരസിച്ചു. രാഷ്ട്രപതി ഈ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ഗവര്‍ണ്ണര്‍മാര്‍ സ്വീകരിച്ചത്. ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.മലയാളി ഗവര്‍ണര്‍മാരായ കെ. ശങ്കരനാരായണന്(മഹാരാഷ്ട്ര), എം.കെ. നാരായണന്(പശ്ചിമ ബംഗാള്‍) എന്നിവരെയും മാറ്റും. ഡല്‍ഹി നിയമസഭയിലെ ദയനീയ പരാജയത്തിനു ശേഷം രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന ഷീല ദീക്ഷിത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേരളാ ഗവര്‍ണറായത്.
Comments