ന്യൂഡല്‍ഹി: രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍മാര്‍ രംഗത്ത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ മോദിസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മൂന്ന് ഗവര്‍ണര്‍മാര്‍ രാജിവെച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ഭന്‍വാരി ലാല്‍ ജോഷി, കര്‍ണാടക ഗവര്‍ണര്‍ എച്ച്. ആര് ഭരദ്വാജ്, അസം ഗവര്‍ണര്‍ ജെ.ബി പട്നായിക് എന്നിവര്‍ രാജിവെച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാജിവെക്കാനാരും തന്നോട് ആവശ്യപ്പെട്ടിട്ടില്ളെന്നും അതിനാല്‍ തന്നെ രാജിനല്കിയിട്ടില്ളെന്നും കര്‍ണാടക ഗവര്‍ണര്‍ എച്ച്. ആര് ഭരദ്വാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. അസം ഗവര്‍ണര്‍ ജെ.ബി പട്നായികും രാജിക്കാര്യം നിഷേധിച്ചു.
കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷീലാ ദീക്ഷിത് (കേരളം), കെ.ശങ്കരനാരായണന് (മഹാരാഷ്ട്ര), എം.കെ നാരായണന് (പശ്ചിമബംഗാള്‍), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്), കമലാ ബെനിവാള്‍ (ഗുജറാത്ത്), ദേവേന്ദ്ര കന്‍വാര്‍ (ത്രിപുര) എന്നിവരോടാണ് അനൗദ്യോഗികമായി രാജി ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്ന് ഒ. രാജഗോപാല്‍ അടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഗവര്ണര്മാരാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് പറയപ്പെടുന്നു. മോദിയുമായി നേരത്തെ ഇടഞ്ഞ പ്രമുഖ ബി.ജെ.പി നേതാക്കന്മാരും ഗവര്‍ണര്‍ പട്ടികയിലുണ്ട്.
Comments