ഗവര്‍ണര്‍ സ്ഥാനം തല്ക്കാലം രാജിവെക്കില്ലന്നു മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഗവര്‍ണര്‍ പദവിയെ അലങ്കോലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അധികാര സ്ഥാനത്തിരിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയുന്ന കാര്യം ആലോചിക്കും. ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും രണ്ടു തവണ ഫോണ്‍ സന്ദേശം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു 2010ലെ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനു അറിവുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments