ഇറാഖിലെ മൂസിലില്‍ നിര്‍മാണ തൊഴിലാളികളായ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന. സുന്നി വിമതഗ്രൂപ്പായ ഐ.എസ്.ഐ.എസ് ആണ് തട്ടിക്കൊണ്ട് പോയതെന്ന് സൂചന. അതിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാഖ് മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയെ ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയായി ബഗ്ദാദിലേക്ക് അയച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് റെഡ്ഡിയെ ബഗ്ദാദിലേക്ക് അയച്ചത്. അദ്ദേഹം ഇന്ന് അവിടെയത്തെി വിവിധ ഇറാഖി സംഘടനകളുമായി ചര്‍ച്ച നടത്തും.
Comments