മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് അമിത് ഷായുടെ നേതൃത്വ മികവാണ്. പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളും നിയമസസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തില്‍ അമിത് ഷായുടെ സംഘടനാപാടവം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. പാര്‍ട്ടിയിലെയും ആര് എസ് എസിലേയും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം.
Comments