മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ കേന്ദ്ര തീരുമാനം
Text Size
Story Dated: Wednesday, June 18, 2014 05:08 hrs UTC
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കേരളത്തിന്‍െറയും തമിഴ്നാടിന്‍െറയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്െറ പ്രതിനിധിയും ഉള്‍പ്പെടുന്ന മൂന്നംഗ സമിതി രൂപീകരിക്കാനാണ് തീരുമാനം.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ രൂപീകരിച്ചത്. അണക്കെട്ടിന്‍െറ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.
Comments