ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെതിരെ ഗുരുതര ആരോപണമുന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ അനാവശ്യമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതും മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നതും പരിശോധിക്കാനും ധാരണയായി. മുഖ്യമന്ത്രിക്ക് പരാതി നല്‍കുംമുമ്പ് ഐ.എ.എസ് അസോസിയേഷന് പരാതി നല്‍കിയെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയെന്നതും അന്വേഷണ പരിധിയിലുണ്ട്.
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
Comments