ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ ആരോപിച്ചു.
ചീഫ് സെക്രട്ടറി ഒരു വശത്തും മറ്റ് ഉദ്യോഗസ്ഥര്‍ മറുവശത്തും നിന്നാണ് പോരടിക്കുന്നത്. ഇത് ഭരണകാര്യങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഇത് നോക്കി നില്‍ക്കുകയാണെന്നും വി.എസ് ആരോപിച്ചു.
ചീഫ് സെക്രട്ടറിക്കെതിരേ പരാതി നല്കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണസ്വാമിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു വി.എസിന്റെ വിമര്‍ശനം.
Comments