ഇറാക്കില്‍ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഒളിപ്പിച്ചരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖ് അധികൃതരാണ്ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്. വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദിനാണ് ഈ കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍ ഇവരെ രക്ഷിക്കാന്‍ നിലവില്‍ കഴിയില്ലെന്നുംഇന്ത്യാക്കാരെ
തിരിച്ചെത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അല്‍ ഖൈദ പിന്തുണയുള്ള തീവ്രവാദി സംഘടനയായ ഐ എസ് ഐ എസ്സാണ് ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന സൂചന.
Comments