സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു
Text Size
Story Dated: Thursday, June 19, 2014 05:18 hrs UTC
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ സി.ബി.ഐയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. 2007-ല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ ഓഫീസറാണ് ഈ കേസിലെ ഒന്നാം പ്രതി. ഈ കാലഘട്ടത്തില്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്ത പേരറിയാത്ത ഒരു ജീവനക്കാരന്,പത്തടിപ്പാലം സ്വദേശികളും സലിംരാജിന്റെ ബന്ധുക്കളുമായ കാട്ടിപ്പറമ്പില്‍ മുഹമ്മദ് അലി, അബ്ദുള്‍ മജീദ്, സലാം എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുളളവര്‍.
Comments