ഗവര്‍ണര്‍മാരുടെ രാജി ആവശ്യപ്പെട്ടതിനുപുറകെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍നിന്നെല്ലാം യുപിഎ സര്‍ക്കാര്‍ നിയമിച്ചവരെ ഒഴിവാക്കുന്നു. വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്മാരോടും രാജിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി.
വനിതാ കമ്മീഷന്, എസ് സി- എസ് ടി കമ്മീഷന് എന്നിവയുടെ ചെയര്മാന്മാരോടാണ് രാജി ആവശ്യപ്പെട്ടിട്ടുള്ളത്. ദേശീയ ദുരന്തനിവാരണ സമിതി അംഗങ്ങളോടും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മമത ശര്‍മയാണ് വനിതാ കമ്മീഷന് അധ്യക്ഷ. പി എല്‍ പുനിയയാണ് എസ് സി -എസ് ടി കമ്മീഷന് ചെയര്മാന്.
Comments