ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും : സുഷമസ്വരാജ്
Text Size
Story Dated: Thursday, June 19, 2014 05:37 hrs UTC
ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാശ്രമവും നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സുഷമാ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 40 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇറാഖ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
Comments