ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ സുരക്ഷാ ജീവനക്കാരെ സഹായിക്കാന്‍ സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധത്തിലൂടെ ഇറാഖില്‍ മാറ്റം ഉണ്ടാക്കാനാഗ്രഹിക്കുന്നില്ലെന്നും വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും ഒബാമ പറഞ്ഞു.
ഇറാഖിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തിര സാഹചര്യമുണ്ടായാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
Comments