വൈദ്യുതിവകുപ്പ് ജീവനക്കാരനെ പിടിച്ചുകെട്ടിയ സംഭവത്തില്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയും 60 പാര്‍ട്ടി പ്രവര്‍ത്തകരും മോചിതരായി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കിയതിനെത്തുടര്‍ന്നാണ് സിന്‍ഹയെ വ്യാഴാഴ്ച ജയിലില്‍നിന്ന് വിട്ടത്. 7000 രൂപവീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് വിട്ടത്. മോചിതനായ സിന്‍ഹ ബേസ് ഗ്രാമത്തിലെത്തി വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രകടനം നടത്തി. ബേസില്‍ ജൂണ്‍ രണ്ടിന് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത യശ്വന്ത് സിന്‍ഹ, വൈദ്യുതിവകുപ്പ് ജനറല്‍മാനേജര്‍ ധനേഷ് ഝായെ മര്‍ദിച്ച സംഭവത്തിലാണ് ജയിലിലായത്.
Comments