ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നംമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭവിട്ടു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടത്. മാത്യൂ ടി. തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അഴിമതിയില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തേരാളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് ആരോപിച്ചു. നിര്‍മാണകമ്പനിക്ക് തിരുവനന്തപുരത്തെ പാറ്റൂരില്‍ കെട്ടിടം പണിയുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഭൂമി നേടിക്കൊടുക്കുന്നതിന് ചീഫ് സെക്രട്ടറി ഒത്താശചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.
Comments