ഗാഡ്കില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ഹൈറേഞ്ച് സംരക്ഷണസമിതി കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ച് സംരക്ഷണസമിതി ചെയര്മാന് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ജോയ്സ് ജോര്‍ജ് എം.പി എന്നിവര്‍ രാമനിലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഹൈറേഞ്ച് സംരക്ഷണസമിതി കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമെ പശ്ചിമഘട്ട സംരക്ഷത്തിനുള്ള ഗാഡ്കില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂവെന്നും രണ്ട് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ ഏഴിന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
Comments