തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്കിയ നടപടിക്കെതിരെ മുന്‍ വനം മന്ത്രി കെ.ബി ഗണേഷ്കുമാര് രംഗത്ത്. താന്‍ മന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച സമിതിയെ മറികടന്നാണ് ഭൂമി പതിച്ച് നല്‍കിയത്. പ്രശ്നത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ മടിക്കുകയാണ്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കാത്തതില്‍ അതിശയം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈയേറ്റങ്ങളെകുറിച്ച് അറിവില്ളെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഏറ്റെടുത്ത വനഭൂമി നഷ്ടമാകുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ ഹരിത എംഎല്‍എമാര്‍ പ്രതികരിക്കാത്തത് ഭയന്നിട്ടാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments