കണ്ണൂര്‍: രാഷ്ട്രീയത്തില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് സി.പി.എം നേതാവ് പി.രാജീവ് എം.പി. തെറ്റായ വാക്ക് ഉപയോഗിച്ചാല്‍ അത് സൃഷ്ടിക്കുന്ന ആഘാതം ഏറെക്കാലം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പറശ്ശിനിക്കടവില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മമായ പൊളിച്ചഴെുത്ത് കാലം ആവശ്യപ്പെടുന്നുണ്ടെന്നും രാജീവ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കൊല്ലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വിവാദമായിരുന്നു.
Comments