സംസ്ഥാനത്ത് ഐഎഎസുകാര്ക്കിടയിലുള്ള തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.ചെറിയ ചില തെറ്റിദ്ധാരണകളാണ് ഐഎഎസുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനു കാരണം. ഇതു പറഞ്ഞു പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണെ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments