മുംബൈ: പരസ്യമായി അപമാനിച്ച കേസില്‍ മുന്‍ കാമുകനും വ്യവസായ പ്രമുഖനുമായ നെസ് വാഡിയക്കെതിരെ മൊഴി നല്കാന് നടി പ്രീതി സിന്റ ഇന്ത്യയിലെത്തി. യു.എസില്‍ നിന്ന് ലണ്ടന്‍ വഴിയുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലാണ് പ്രീതി സിന്റ മുംബൈയിലെത്തിയത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രീതി പൊലീസിന് മൊഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ പ്രീതി സിന്റ തയാറായില്ല.
മേയ് 30ന് വാംഖഡെ സ്റ്റേഡിയത്തിലെ ഗര്‍വാരെ പവലിയനില്‍ മുന്‍ കാമുകന് നെസ് വാഡിയ തന്നെ പരസ്യമായി അപമാനിച്ചെന്നും തന്നെ ഒന്നുമല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രീതി സിന്റയുടെ പരാതി. ഐ.പി.എല്‍ ക്രിക്കറ്റ് ടീമായ കിങ്സ് ഇലവന് പഞ്ചാബിന്‍െറ ഉടമസ്ഥതയില്‍ പങ്കാളികളാണ് നെസ് വാഡിയയും പ്രീതി സിന്റയും.
Comments