തിരുവനന്തപുരം: ജലവിഭവ വകുപ്പിന്‍െറ ഭൂമി കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ച പാറ്റൂറിലെ വിവാദഭൂമി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു. ഭൂമി ഇടപാടിന്‍െറ പേരില്‍ ചട്ടവിരുദ്ധമായി പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാനാണ് ശ്രമമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നിന്നും വന്‍ തുക കോഴ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അതിനാലാണ് അദ്ദേഹം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാത്തതെന്നും വി.എസ് പറഞ്ഞു. നഗരവാസികള്‍ക്ക് ദുരിതമുണ്ടാകുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
Comments