വാഹന മോഷ്ടാക്കളെ സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാല് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒരു സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. മൂന്നുപേരെ പ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കി. ഹിന്ദി ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒളിക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വാഹന മോഷ്ടാക്കളില്‍നിന്ന് പണം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ മോഷണത്തിന് ഒത്താശ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Comments