റെയില്‍വെ ചരക്ക് കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പൊതു വിതരണം ശക്തിപ്പെടുത്തി വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ആന്ധ്ര,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അരിയത്തെിക്കുന്നത്. റെയില്‍വെ ചരക്ക് കൂലി കൂട്ടിയ സാഹചര്യത്തില്‍ അരിവില കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.റെയില്‍വെ നിരക്ക് വര്‍ധനയും വിലക്കയറ്റവും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഭക്ഷ്യ മന്ത്രി.
Comments