ബോളിവുഡ് താരം പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് പോയതിനാണ് താരം ക്ഷമാപണം നടത്തിയത്.അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് പറ്റില്ലെന്നും പ്രീതി പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് പ്രീതി സിന്റെ ഇക്കാര്യം പറഞ്ഞത്.
ഛത്രപതി ശിവാജി വിമാനത്താവളത്തിലെത്തിയ പ്രീതി സിന്റ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് പോകുകയായിരുന്നു.
Comments