തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐ.എ.എസ് അസോസിയേഷന് ഭാരവാഹികളുമായി ക്ളിഫ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖരനെ കാണണമെന്നും മുഖ്യമന്ത്രി ഭാരവാഹികളോട് നിര്‍ദേശിച്ചു.
Comments