ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെക്കൊണ്ടുവന്ന സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന നാലുപേരുടെ ജാമ്യാപേക്ഷ രണ്ടാംതവണയും കോടതി തള്ളി. പാലക്കാട് സബ്ജയിലില്ക്കഴിയുന്ന ബിഹാര്സ്വദേശികളായ അബ്ദുള്‍ഹാജി അന്‍സാരി, മുഹമ്മദ് ആലംഗീര്‍, മൗലാന ഫൈദുള്ള, ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഐദ്രോസ് ആലം എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി. ജ്യോതീന്ദ്രനാഥ് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ മെയ് 25ന് ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത 456 കുട്ടികളെ കൊണ്ടുവന്ന കേസിലാണ് ഇവരെ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ മുക്കം അനാഥാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഇവര്‍ പറഞ്ഞിരുന്നു. 26ന് റിമാന്‍ഡ് ചെയ്ത ഇവരുടെ ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയതാണ്. വീണ്ടും 14 ദിവസത്തെ റിമാന്‍ഡ് കഴിഞ്ഞ് കൊടുത്ത രണ്ടാമത്തെ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ച കോടതി തള്ളിയത്.
Comments