ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ലബ്ബ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് നിയമസഭയെ അറിയിച്ചു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളാണ് ഉള്ളത്.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടിയാണ് പ്രൊഫ. പി.ഒ.ജെ.ലബ്ബ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്.
Comments