പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ മോശം പരാമര്‍ശം വന്ന സംഭവത്തില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന് ഉപദേശക സമിതിയംഗവുമായ പി.ജി. സുബി ദാസിനെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പൊലിസാണ് സുബി ദാസിനെ അറസ്റ്റ് ചെയ്തത്.നേരത്തെ ഈ കേസില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിവാദത്തെ തുടര്‍ന്ന് മാഗസിന് പിന്‍വലിച്ചിരുന്നു. മോദി പ്രധാനമന്ത്രി ആവുന്നതിനു മുമ്പ്, 2012-13 അധ്യയന വര്‍ഷം ഇറങ്ങിയ മാഗസിനില്‍ വന്ന പദപ്രശ്ന രൂപത്തിലുള്ള പരാമര്‍ശത്തിന്‍െറ പേരിലാണ് പരാതിയും അറസ്റ്റും ഉണ്ടായത്. പൊലിസ് നടപടി സര്‍ക്കാരിന്‍െറ നയപ്രകാരമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞ ശേഷമാണ് ഇപ്പോള്‍ സുബി ദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments