ഭീകരരെ പ്രതിരോധിക്കാന്‍ ഇറാഖിന് എന്ത് സഹായവും നല്‍കുമെന്ന് അമേരിക്ക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാഖില്‍ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഈ ഉറപ്പ് നല്‍കിയത്. അതേസമയം, ന്യൂനപക്ഷങ്ങളായ സുന്നികളുമായും കുര്‍ദുകളുമായും ഭരണം പങ്കുവെക്കാന്‍ അധികാരത്തിലിരിക്കുന്ന ഷിയ ഭൂരിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, സലാഹുദീന്‍ പ്രവിശ്യയിലുള്ള ബെയ്ജി എണ്ണ ശുദ്ധീകരണശാല ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ നിയന്ത്രണം സംഘടനയുടെ പ്രാദേശിക നേതാക്കള്‍ക്ക് കൈമാറിയതായും ഭീകരര്‍ പറഞ്ഞു. അതേസമയം, എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഇപ്പോഴും സൈന്യത്തിനാണെന്ന് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരി അവകാശപ്പെട്ടു.
Comments