ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന അഭ്യൂഹത്തിനിടെ ഋഷിരാജ്സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കാറുകളിലെ പിന്‍സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഋഷിരാജ്സിങ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും ഋഷിരാജ് സിങ് കൂടിക്കാഴ്ച നടത്തി. സിങിനെ ഗതാഗത വകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
Comments