മോദി സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കൈയ്യിലേത്തിക്കും. മോദി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി രാഷ്ട്രീയ വനവാസത്തിന് പോകുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
Comments