പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന് സുധീര്‍, അമ്മ സുബൈദ, മനോജ്, സിനിമ സഹസംവിധായകരായ വിജയകുമാര്‍, ബിജു നാരായണന് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇടനിലക്കാരി ഓമനയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. ശിക്ഷ പിന്നീട് വിധിക്കും.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്
Comments