ന്യൂഡല്‍ഹി: തന്നെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കാന് ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍ സുബ്രഹ്മണ്യം. തനിക്കെതിരായി ഐ.ബി റിപ്പോര്‍ട്ട് നല്‍കുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുകയാണ്. അമിത് ഷായുമായും നരേന്ദ്രമോദിയുമായും വ്യക്തിപരമായി തനിക്ക് യാതൊരു പ്രശ്നങ്ങള്‍ ഇല്ളെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ താന്‍ തെറ്റിച്ചിട്ടില്ല. അമിക്കസ് ക്യൂറിയായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശ മോദി സര്‍ക്കാര്‍ തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments