ന്യൂഡല്‍ഹി: പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ മാറ്റിവെച്ചു. മൂന്ന് മാസത്തേക്കാണ് തീരുമാനം മാറ്റിവെച്ചത്. പാചകവാതക്കത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ ആലോചിച്ചിട്ടില്ളെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവെച്ചത്.
സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് അഞ്ചു രൂപയും മണ്ണെണ്ണക്ക് ഒരു രൂപയും മാസംതോറും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം ധാരണയിലത്തെിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തത്വത്തില്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments