തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാന അധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ അധ്യാപിക കുറ്റക്കാരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചടങ്ങിന് 11 മണിക്ക് വരുമെന്നാണ് മന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നോട്ടീസില്‍ 9.30 എന്നാണ് അച്ചടിച്ചത്. നിയമസഭയിലായിരുന്ന മന്ത്രി പറഞ്ഞ പ്രകാരം 11 മണിക്ക് തന്നെ സ്കൂളില്‍ എത്തിയിരുന്നു. മന്ത്രി വരുമെന്നറിഞ്ഞിട്ടും സ്കൂള്‍ ഗേറ്റ് അടച്ചിട്ടു. ഇക്കാര്യത്തില്‍ അധ്യാപികക്കെതിരായ നടപടി ഏകപക്ഷീയമല്ളെന്നും അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments