സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണെ്ടന്ന പേരിലാണ് സിബിഐ ബുധനാഴ്ച വൈകുന്നേരം പരാതി പിന്‍വലിച്ചത്. കടകംപള്ളി ഉള്‍പ്പെടെയുള്ള ഭൂമിതട്ടിപ്പു കേസിലാണ് സലിംരാജിനെതിരേ സിബിഐ അന്വേഷണം.
സലിംരാജിനെതിരായ കേസില്‍ സിബിഐയെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നിയമസഭയിലടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി. കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എം. ശിവന്‍കുട്ടി എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. സിബിഐ പരാതി പിന്‍വലിച്ചതായി അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയെക്കുറിച്ച് സിബിഐയ്ക്ക് അറിയില്ലായിരുന്നു. അതറിഞ്ഞ ഉടനെ സിബിഐ പരാതി പിന്‍വലിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടാണ് സിബിഐ അഭിഭാഷകന് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
Comments