സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി പുതുതായി ഒരു ബാറിനും ലൈസന്‍സ് അനുവദിക്കില്ല. അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടും. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments