അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ 52 അംഗ കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്. ബി.സി.സി.ഐയാണ് അദ്ദേഹത്തെ ചെയര്മാന് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ സമിതിയുടെ ഭരണഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതായി ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി ചെയര്മാന് സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ക്രിക്കറ്റിനെ ആഗോള വ്യാപകമാക്കി വളര്ച്ചത്താന് പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശില്‍ നിന്നുള്ള മുസ്തഫ കമാലിനെ ഐ.സി.സിയുടെ പുതിയ പ്രസിഡഡന്റായും തെരഞ്ഞെടുത്തു.
Comments