അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സലിംരാജ് ഉള്‍പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് ശിവന്‍കുട്ടി ചോദിച്ചു.കേസില്‍ സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചു. കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണ് ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എ.ജിയുടെ ഓഫീസ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പറഞ്ഞു.
Comments