നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. ഓഗസ്റ്റ് ഏഴിനു മുമ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചാണ് സമന്‍സ്. കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്കര് ഫെര്‍ണാണ്ടസ്, സാം പിത്രോദ തുടങ്ങി അഞ്ചു പേര്‍ക്കെതിരേയും സമന്‍സ് അയച്ചിട്ടുണ്ട്. സോണിയയ്ക്കും രാഹുലിനുമെതിരേ പ്രാഥമിക തെളിവുകള്‍ ലഭിച്ചുവെന്ന് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോച അറിയിച്ചു.
Comments