തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും കേരളത്തില്‍ ബി.ജെ.പിയുടെ ബഹുജനാടിത്തറ ശക്തിപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബി.ജെ.പി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയത് ഭീഷണിയാണെന്നും ആന്റണി പറഞ്ഞു. ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നത്. ഇതിനെ മറികടക്കാന്‍ കഠിനമായ ശ്രമം നടത്തണമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
Comments