സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് യു.എസ് സെനറ്റിനോട് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ സൈനികരെ എതിര്‍ക്കുന്ന വിമതരെയും സിറിയന്‍ പൗരന്മാരെയും സഹായിക്കാനാണ് തുക ഉപയോഗിക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ യുദ്ധാവശ്യങ്ങള്‍ക്കായി 6,000 കോടി ഡോളര്‍ ആവശ്യപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യവും ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധാവശ്യങ്ങള്‍ക്കായി 2014 -ല്‍ ആവശ്യപ്പെട്ടതിനേക്കാള്‍ 2000 കോടി ഡോളര്‍ കുറവാണ് ഒബാമ ചോദിച്ചത്. ഒരു ദശാബ്ദത്തിനിടെ യുദ്ധാവശ്യങ്ങള്‍ക്കായി യു.എസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുക കൂടിയാണിത്. അഫ്ഗാനിസ്താനിലെ പ്രവര്‍ത്തനങ്ങളും പ്രതിരോധ ചെലവുകളും കുറയ്ക്കുമെന്ന് ഒമാബ പ്രഖ്യാപിച്ചിരുന്നു.
Comments