ജമ്മുകശ്മീരിലെ മേന്ധാര് സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തത്. വെടിവെപ്പ് കനത്തതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. വെടിവെപ്പ് ഒരുമണിക്കൂറോളം നീണ്ടതായി അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും സൈനിക വക്താവ് അറിയിച്ചു.
Comments